മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവസാന ദിവസമായ ശനിയാഴ്ച കൊച്ചി മുസരിസ് ബിനാലെ സന്ദർശിച്ചു. ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസ് ആർട്ട് ഗാലറിയാണ് ഗ്യാനേഷ് കുമാർ സന്ദർശിച്ചത്.
22 വർഷങ്ങൾക്കു മുൻപ് കേരളം തന്റെ കർമ്മഭൂമിയായിരുനെന്നും വരാൻ ഇരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയിട്ടാണ് ഇപ്രാവശ്യം താൻ കേരളം സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
എറണാകുളം ലൂർദ് ആശുപത്രിയിൽ വനിതാദിനാഘോഷം കരീനോ 26 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്റ്റാഫംഗങ്ങൾക്കായി സെൽഫ് കെയർ, സെൽഫ് എസ്റ്റീം, സെൽഫ് ലൗ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സൗഹൃദ ചർച്ച സംഘടിപ്പിച്ചു. ......
കൊച്ചി : ആധുനിക കാലഘട്ടത്തിൽ ഉപഭോക്താക്കൾ അവകാശങ്ങൾ തിരിച്ചറിയണ മെന്നു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി ബി ബിനു അഭിപ്രായപ്പെട്ടു. നേരിട്ടും , ഓൺലൈൻ വഴിയോ വാങ്ങുന്ന ഏതിനെയും കുറിച് വ്യക്തമായ വിവരം അറിഞ്ഞിരിക്കേണ്ടത് ഒരോ ഉപഭോക്താവിന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. അക്വിനാസ് കോളേജിൽ കൺസ്യൂമർ ക്ലബ്ബിന്റെ ഉദ്ഘാടനവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.. ......
ദോഹ: നിലവിലെ അസാധാരണ സാഹചര്യങ്ങളിലും ഖത്തറിലെ സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പൂർണ്ണ സജ്ജമാണെന്നും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും സുഗമമായി ഇടപാടുകൾ നടത്താമെന്നും അധികൃതർ വ്യക്തമാക്കി.ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഏത് സാഹചര്യത്തിലും സർക്കാർ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുക എന്നതാണ് ബ്യൂറോയുടെ ലക്ഷ്യം. ......
ദോഹ: പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും ഖത്തറിലെ വിപണികളിൽ പച്ചക്കറികളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്ന് ഫാം ഉടമകളും നിക്ഷേപകരും ഉറപ്പുനൽകുന്നു. വിളവെടുപ്പ് കാലം ഉച്ചസ്ഥായിയിലായതിനാൽ പ്രാദേശിക ഫാമുകളിൽ നിന്നുള്ള പച്ചക്കറികൾ യഥേഷ്ടം വിപണിയിൽ എത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി.പ്രമുഖ ഫാമുകളിൽ നിന്ന് മാത്രം പ്രതിദിനം 60 ടണ്ണോളം പച്ചക്കറികളാണ് വിപണിയിലെത്തുന്നത്. ......
ദോഹ: പ്രാദേശികമായി തുടരുന്ന സംഘർഷങ്ങളുടെയും മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, താമസക്കാർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയോ ആക്രമണ ഭീഷണി ഉണ്ടാവുകയോ ചെയ്താൽ വീടുകൾക്കുള്ളിൽ എവിടെ അഭയം പ്രാപിക്കണം എന്നതിനെക്കുറിച്ചാണ് മന്ത്രാലയം വ്യക്തമായ നിർദ്ദേശം നൽകിയിരിക്കുന്നത്.സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നത് വരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ......
കൊച്ചിയെക്കുറിച്ചുള്ള ഗൃഹാതുര ഓർമ്മകളുമായി വാട്ടർ മെട്രോയിൽ യാത്ര നടത്തി ചീഫ് ഇലക്ഷ്ൻ കമ്മീഷണർ ഗ്യാനേഷ് കുമാർ. കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം ജില്ലാകളക്ടറായി സേവനം അനുഷ്ടിച്ചപ്പോഴുള്ള ഓർമ്മകളുമായാണ് കൊച്ചിയിലെത്തിയത്. ......
കൊച്ചി: കേരളത്തിലെ ആദ്യ പ്രാദേശിക വികസന പദ്ധതി (ലോക്കൽ ഏരിയപ്ലാൻ - എൽഎപി) വൈറ്റിലയിൽ നടപ്പാക്കുന്നു. ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് എന്ന നൂതന വികസന ആശയത്തിന് ഊന്നൽ നൽകിയാണ് കൊച്ചി നഗരസഭ വൈറ്റില ലോക്കൽ ഏരിയ പ്ലാൻ തയാറാക്കുന്നത്. ......
കൊച്ചി: ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽ ടോറസ് ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 23 യാത്രക്കാരെ എറണാകുളം വി.പി.എസ് ലേക്ഷോറിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ......
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡിയാൽ) ഒരുക്കിയ 'എ ട്രൈബ്യൂട്ട് ടു ഡെമോക്രസി' എന്ന ശിൽപ ഇൻസ്റ്റലേഷൻ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അനാവരണം ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. ......